Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭരണം തന്നില്ലെങ്കിലും വേണ്ട, 21 എംഎൽഎമാരെ തരാനാകുമോ?, കേരളം നിങ്ങൾ തന്നെ ഭരിക്കുന്നത് കാണാം: സുരേഷ് ഗോപി

Thrissur MP, Suresh Gopi, Kerala Politics, Kerala News,തൃശൂർ എം പി, സുരേഷ് ഗോപി,കേരള രാഷ്ട്രീയം, കേരളവാർത്ത

അഭിറാം മനോഹർ

, വെള്ളി, 7 നവം‌ബര്‍ 2025 (14:25 IST)
തൃശൂരിന്റെ സമഗ്ര വികസനത്തിന് താന്‍ അനുവദിക്കുന്ന ഫണ്ടൊന്നും കൃത്യമായ പദ്ധതികള്‍ക്ക് അനുവദിക്കാതെ കോര്‍പ്പറേഷന്‍ രാഷ്ട്രീയ വിരോധം കാണിക്കുകയാണെന്ന് തൃശൂര്‍ എം പിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന എസ്ജി കോഫിടൈം പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി എസ് പട്ടാഭിരാമന്‍, ഫുട്‌ബോള്‍ താരം ഐഎം വിജയന്‍, ബിജെപി സിറ്റി അധ്യക്ഷന്‍ ജസ്റ്റിന്‍ ജേക്കബ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
 
 ഭരണം തന്നില്ലെങ്കിലും കേരളം 21 എംഎല്‍എമാരെ തന്നാല്‍ കേരളം നിങ്ങള്‍ തന്നെ ഭരിക്കുന്നത് കാണാനാകുമെന്ന് സുരേഷ് ഗോപി ഡിവിഷനില്‍ നടന്ന് പരിപാടിയില്‍ പറഞ്ഞു. ഒല്ലൂരില്‍ ട്രാക്ക് വികസനം അനിവാര്യമാണ്. റെയില്‍വേ വികസനം പരിഗണനയിലുണ്ട്. ഏക പ്ലാറ്റ്‌ഫോം മാത്രമുള്ള ഒല്ലൂരില്‍ രണ്ടാം ട്രാക്കിന് വേണ്ട സ്ഥലം ഏറ്റെടുത്ത് തരാന്‍ സര്‍ക്കാര്‍ തയ്യാറായാല്‍ വികസനവുമായി മുന്നോട്ട് പോകുമെന്നും സുരേഷ് ഗോപി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്കൂൾ മൈതാനത്ത് അപകടകരമാം വിധം കാറോടിച്ച് 16കാരൻ, 25 വയസ് ലൈസൻസ് നൽകേണ്ടതില്ലെന്ന് എംവിഡി നിർദേശം