Publish Date: Sun, 16 Jan 2022 (13:56 IST)
Updated Date: Sun, 16 Jan 2022 (13:59 IST)
തൃശൂർ: യുവതിയെ വിവാഹ വാഗ്ദാനം നൽകി പലതവണ പീഡിപ്പിച്ചു എന്ന പരാതിയിൽ കൊച്ചി ഇൻഫോ പാർക്ക് ഡെപ്യൂട്ടി മാർക്കറ്റിങ് മാനേജരെ പോലീസ് അറസ്റ്റ് ചെയ്തു. തൊടുപുഴ മണക്കാട് രാജീവ് ഭവനിൽ അരുൺ രാജീവ് (39) ആണ് പോലീസ് പിടിയിലായത്.
തൃശൂർ സ്വദേശിനിയും ഇൻഫോപാർക്കിലെ ജീവനക്കാരിയുമായ യുവതിയാണ് പരാതി നൽകിയത്. അരുണിന് വിവാഹാലോചന വന്നതോടെയാണ് ഇരുവരും പരിചയക്കാരായത്. യുവതിയുടെ മാതാവ് മരിച്ചതോടെ ഇയാൾ യുവതിയുടെ സംരക്ഷകനെന്ന രീതിയിൽ അടുത്തുകൂടി. എന്നാൽ പിന്നീട് തൃശൂർ, പാലക്കാട് എന്നിവിടങ്ങളിലെ ലോഡ്ജുകളിൽ കൊണ്ടുപോയി യുവതിയെ പീഡിപ്പിച്ചു.
വിവാഹക്കാര്യം പറഞ്ഞപ്പോൾ അതിനു തയ്യാറല്ലെന്നായിരുന്നു അരുണിന്റെ നിലപാട്. തുടർന്നാണ് യുവതി ഈസ്റ് പോലീസിൽ പരാതി നൽകിയത്. എസ്.എച്ച്.ഒ ലാൽ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അരുൺ കുമാറിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.