Select Your Language

Notifications

webdunia
webdunia
webdunia
webdunia

'വല്യ ഡെക്കറേഷൻ ഒന്നും വേണ്ട... സുധാമണി'; പരിഹസിച്ച് പി ജയരാജന്റെ മകന്‍ ജെയ്ന്‍ രാജ്

Jain Raj

നിഹാരിക കെ.എസ്

, ഞായര്‍, 28 സെപ്‌റ്റംബര്‍ 2025 (09:59 IST)
മാതാ അമൃതാനന്ദമയിയെ സർക്കാർ ആദരിച്ചതിന് പിന്നാലെ വിമർശനവുമായി സിപിഎം സംസ്ഥാന സമിതിയംഗം പി ജയരാജന്റെ മകൻ ജെയിൻ രാജ്. ഫെയ്‌സ്ബുക്ക് പോസ്‌റ്റിലൂടെയാണ് ജെയിൻ രാജ് സർക്കാർ തീരുമാനത്തെ പരിഹസിച്ചത്. ‘വല്യ ഡെക്കറേഷന്‍ ഒന്നും വേണ്ട…സുധാമണി’ എന്നാണ് ജെയ്ന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. 
 
സർക്കാരിന്റെ ആദരവും മന്ത്രിയുടെ ആശ്ലേഷവും സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നതിനിടെയാണ് ജെയിൻ രാജിന്റെ പോസ്റ്റ്. ജെയിന്റെ പോസ്റ്റിന് കൂടുതലും പിന്തുണയാണ് ലഭിക്കുന്നത്. സർക്കാർ തീരുമാനത്തിൽ പല നേതാക്കളും അതൃപ്തരാണെന്ന് വ്യക്തം. 
 
ഇന്നലെ അമൃത വിശ്വവിദ്യാപീഠം ക്യാംപസിലെ ചടങ്ങിൽ മന്ത്രി സജിചെറിയാൻ സർക്കാരിനുവേണ്ടി മാതാ അമൃതാനന്ദമയിയെ ആദരിച്ചിരുന്നു. ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയില്‍ ലോകത്തെ അഭിസംബോധന ചെയ്ത് മലയാളത്തില്‍ പ്രസംഗിച്ചതിന്റെ രജതജൂബിലി ആഘോഷ വേളയിലാണ് അമൃതാനന്ദമയിയെ സംസ്ഥാന സര്‍ക്കാര്‍ ആദരിച്ചത്. 
 
മന്ത്രി സജി ചെറിയാനാണ് സർക്കാരിന് വേണ്ടി അമൃതാന്ദമയിയെ ആദരിച്ചത്. മാതാ അമൃതാനന്ദമയിയുടെ 72-ാം പിറന്നാള്‍ ആഘോഷത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ ആയിരുന്നു ആദരം. ഐക്യരാഷ്ട്ര സഭയിലെ പ്രസംഗം മലയാളത്തിൻ്റെ പ്രശസ്‌തി വാനോളം ഉയർത്തിയെന്ന് മന്ത്രി സജിചെറിയാൻ പറഞ്ഞു. കേരള സർക്കാരിന്റെ ആദരം മലയാള ഭാഷയ്ക്കുള്ളതെന്നു മാതാ അമൃതാനന്ദമയി മറുപടിയായി പറഞ്ഞു. 
 
അതേസമയം സർക്കാരിന്റെ ആദരവും മന്ത്രിയുടെ ആശ്ലേഷവും സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. മാതാ അമൃതാനന്ദമയിയുടെ 72-ാം ജന്മദിനമായ ഇന്നലെ അമൃതപുരിയിലെ ആഘോഷത്തിൽ ബിജെപി അഖിലേന്ത്യാ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെപി നദ്ധ അടക്കമുള്ള രാഷ്ട്രീയ സാമൂഹ്യ സാംസ്ക്‌കാരിക രംഗത്തെ പ്രമുഖർ ആശംസ അർപ്പിക്കാനെത്തിയിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Vijay: തമിഴ്‌നാടിന്റെ 'രക്ഷകൻ' രക്ഷയില്ലാതെ സ്ഥലം വിട്ടു: വിജയ്‌യെ കാത്തിരിക്കുന്നത് വൻ നിയമക്കുരുക്ക്