അണലിയുടെ കടിയേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യപുരോഗതിക്കായി മണ്ണാറശാലയിൽ ആരാധകരുടെ വഴിപാടുകൾ. കേരളത്തിന്റെ എല്ലാ പ്രദേശങ്ങളിൽ നിന്നുമായി പാമ്പുകളെ പിടിച്ച് അപകടം ഒഴിവാക്കുന്ന വാവ സുരേഷിന് സംസ്ഥാനം മൊത്തം നിരവധി ആരാകരുണ്ട്. നിലവിൽ അപകടവിവരം പ്രചരിച്ചതോടെ നിരവധി വാവ സുരേഷ് ആരാധകരാണ് മണ്ണാറശാലയിൽ വഴിപാടുകളുമായി എത്തിയിരിക്കുന്നത്.
വാവയുടെ ആരോഗ്യ സൗഖ്യത്തിനായി നിരവധി പേരാണ് മണ്ണാറശാലയിൽ എത്തിയിട്ടുള്ളത്. ആരോഗ്യം വീണ്ടെടുക്കാനായി ഇവർ വാവയുടെ പേരിൽ മണ്ണാറശാലയിൽ അർച്ചന,പുറ്റും മുട്ടയും സമർപ്പിക്കൽ എന്നിവ നടത്തി.
വ്യാഴാഴ്ച്ച രാവിലെ പത്തനംതിട്ടയിലെ ഇടത്തറ ജംക്ഷന് സമീപമാണ് വാവയ്‌ക്ക് കടിയേറ്റത്. സമീപത്തെ ഒരു വീട്ടിൽ നിന്നും പിടിച്ച അണലിയെ കാണാൻ നാട്ടുകാർ ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടർന്ന് കുപ്പിയിലാക്കിയിരുന്ന പാമ്പിനെ പുറത്തെടുക്കുമ്പോഴാണ് അപകടം സംഭവിച്ചത്.കൈവശം ഉണ്ടായിരുന്ന മരുന്നുപയോഗിച്ച് പ്രഥമശുശ്രൂഷ നടത്തിയശേഷം ഉച്ചയോടെയാണ് വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പത്.
ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ആയിരുന്നെങ്കിലുംസുരേഷിന്റെ ആരോഗ്യനില നിലവിൽ തൃപ്‌തികരമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്.ഷർമ്മദ് അറിയിച്ചു.