Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോദി മഹാനായ വ്യക്തിയും സുഹൃത്തും; ഇന്ത്യാ സന്ദര്‍ശനം പരിഗണിക്കുമെന്ന് ട്രംപ്

പ്രധാനമന്ത്രി മോദിയുമായുള്ള തന്റെ ചര്‍ച്ചകള്‍ മുന്നോട്ടു ഗംഭീരമായി പോകുന്നുവെന്നും ട്രംപ് പറഞ്ഞു.

Trump Tariff, Union Cabinet, Tariff Imposition, India- USA,ട്രംപ് നികുതി, ഇന്ത്യ- അമേരിക്ക, കേന്ദ്രമന്ത്രിസഭ, താരിഫ്

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 7 നവം‌ബര്‍ 2025 (08:52 IST)
മോദി മഹാനായ വ്യക്തിയും സുഹൃത്തുമാണെന്ന് ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രധാനമന്ത്രി മോദിയുമായുള്ള തന്റെ ചര്‍ച്ചകള്‍ മുന്നോട്ടു ഗംഭീരമായി പോകുന്നുവെന്നും ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. റഷ്യയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നത് ഇന്ത്യ വന്‍തോതില്‍ നിര്‍ത്തി. മോദി സുഹൃത്താണ്. ഞങ്ങള്‍ സംസാരിക്കാറുണ്ട്. ഞാന്‍ ഇന്ത്യയിലേക്ക് വരണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹമെന്നും ഉടന്‍ അതിനു തീരുമാനം ഉണ്ടാകുമെന്ന് ട്രംപ് പറഞ്ഞു.
 
അടുത്ത വര്‍ഷം ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ പദ്ധതിയുണ്ടോ എന്ന ചോദ്യത്തിന് അങ്ങനെ ആകാമെന്നായിരുന്നു ട്രംപിന്റെ മറുപടി. അതേസമയം ഗാസയില്‍ ഹമാസിനെ നശിപ്പിക്കുന്നത് തുടരുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സ് പറഞ്ഞു. ഗാസയെ നിരായുധീകരിക്കുമെന്നും ഹമാസിന്റെ തണലുകള്‍ തകര്‍ക്കുമെന്നും അംഗങ്ങളെ ഇല്ലാതാക്കുമെന്നും മന്ത്രി പറഞ്ഞു. വെടി നിര്‍ത്തല്‍ പദ്ധതിയുടെ അടുത്തഘട്ടത്തിലേക്ക് കടക്കുന്നതിന് മുന്നോടിയായി ഹമാസ് അംഗങ്ങള്‍ക്ക് സുരക്ഷിതമായി കടന്നുപോകാന്‍ അമേരിക്ക ഇസ്രായേലിനുമേല്‍ സമ്മര്‍ദം റിപ്പോര്‍ട്ട് ഉണ്ട്.
 
എന്നാല്‍ ഇസ്രയേല്‍ അവരെ സുരക്ഷിതമായി കടന്നുപോകാന്‍ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞിരുന്നു. പിന്നാലെയാണ് പ്രതിരോധ മന്ത്രിയുടെ പ്രസ്താവന വന്നത്. എല്ലാ ബന്ദികളെയും തിരിച്ചെത്തിക്കുക എന്ന ലക്ഷ്യത്തോടൊപ്പം ഹമാസിനെ നിരായുധീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. ഞങ്ങളുടെ നിയന്ത്രണത്തിലുള്ള മഞ്ഞ മേഖലയില്‍ തുരങ്കങ്ങള്‍ നശിപ്പിക്കാനും ഇല്ലാതാക്കാനും ഐഡിഎഫ് യാതൊരു പരിമിതികളും ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവം; മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കിയേക്കും