Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രായം വെറും നമ്പർ മാത്രം, നാല്പത്തഞ്ചാം വയസിൽ ഡബ്യുടിഎ മത്സരത്തിൽ വിജയിച്ച് വീനസ് വില്യംസ്

Venus Williams,WTA Match, Tennis Match,Sports,വീനസ് വില്യംസ്, ഡബ്യുടിഎ, റ്റെന്നീസ് മാച്ച്, കായികം

അഭിറാം മനോഹർ

, ബുധന്‍, 23 ജൂലൈ 2025 (17:20 IST)
Venus Williams
പ്രായമെന്നത് വെറും നമ്പര്‍ മാത്രമാണെന്ന് തെളിയിച്ച് ഇതിഹാസ ടെന്നീസ് താരം വീനസ് വില്യംസ്. 2024 മാര്‍ച്ചിന് ശേഷം ആദ്യമായി കളത്തിലിറങ്ങിയ വീനസ് വില്യംസ് വാഷിങ്ടണ്‍ 500 ഡബ്യുടിഎ ആദ്യ റൗണ്ട് മത്സരത്തില്‍ ലോക 35 റാങ്കുകാരിയായ പെയ്റ്റണ്‍ സ്റ്റെര്‍ണ്‍സിനെ 6-3,6-4 എന്നിങ്ങനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് തോല്‍പ്പിച്ചത്.
 
2023 ഓഗസ്റ്റിന് ശേഷം ഇതാദ്യമായാണ് വീനസ് വില്യംസ് ഒരു ഡബ്യുടിഎ ടൂര്‍ മത്സരം വിജയിക്കുന്നത്. 2004ല്‍ 47മത്തെ വയസില്‍ ഒരു ടൂര്‍ സിംഗിള്‍സ് മത്സരം വിജയിച്ച ഇതിഹാസ താരം മാര്‍ട്ടിന നവരത്തിലോവയ്ക്ക് ശേഷം ഒരു ടൂര്‍ മത്സരം വിജയിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമാണ് വീനസ് വില്യംസ്. തന്റെ കരിയറിലെ ആദ്യ ടൂര്‍ വിജയം പതിനാലാമത്തെ വയസിലാണ് വീനസ് വില്യംസ് വിജയിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Yashasvi Jaiswal's Bat Breaks: 'ഒന്ന് മുട്ടിയതാ ബാറ്റിന്റെ പിടി ഇളകി'; വോക്‌സിന്റെ പന്തില്‍ ജയ്‌സ്വാള്‍ (വീഡിയോ)