അമേരിക്കയുടെയും ഇന്ത്യയുടെയും ചെസ് താരങ്ങള്‍ മത്സരിച്ച എക്‌സിബിഷന്‍ പരിപാടിക്കിടെ ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്ററും ലോകചാമ്പ്യനുമായ ഡി ഗുകേഷിനെ അപമാനിച്ച അമേരിക്കന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ഹികാരു നകാമുറയെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് മുന്‍ ലോക ചാമ്പ്യനായ വ്‌ളാഡിമിര്‍ ക്രാം നിക്.
ചെക്‌മേറ്റ് എന്ന പരിപാടിക്കിടെ ഗുകേഷിനെ പരാജയപ്പെടുത്തിയ ഹികാരു നകാമുറ ഗുകേഷിന്റെ രാജാവിന്റെ കരുക്കള്‍ കാണികള്‍ക്ക് നേരെ വലിച്ചെറിഞ്ഞിരുന്നു. ഈ സംഭവത്തില്‍ ഹികാരുവിനെതിരെ വിമര്‍ശനം ശക്തമാകുന്നതിനിടെയാണ് ക്രാം നിക്കിന്റെ പ്രതികരണം. ഒരു ലോകചാമ്പ്യനെതിരെ ഹികാരു നടത്തിയ പ്രകടനം അപക്വവും ഗുകേഷിനെ അപമാനിക്കുന്നതുമാണെന്ന് ക്രാം നിക് എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു.
ചെസിലെ മാന്യതയേയും ഹികാരു അപമാനിച്ചെന്നും ചെസിനെ അപമാനിക്കുന്ന പ്രവര്‍ത്തിയാണ് ലോക രണ്ടാം നമ്പറുകാരനില്‍ നിന്നുണ്ടായതെന്നും ക്രാം നിക് പറഞ്ഞു.