ബിഗ് ബോസിൽ പ്രണയം അവസാനിക്കുന്നില്ല: പേളിയും ശ്രീനിയും കഴിഞ്ഞു, ഇനി രഞ്ജിനിയും സാബുവും!

ബിഗ് ബോസിൽ പ്രണയം അവസാനിക്കുന്നില്ല: പേളിയും ശ്രീനിയും കഴിഞ്ഞു, ഇനി രഞ്ജിനിയും സാബുവും!

ചൊവ്വ, 24 ജൂലൈ 2018 (15:31 IST)
മലയാളം ബിഗ് ബോസിലെ ഇപ്പോഴത്തെ ചർച്ചാ വിഷയം പ്രണയമാണ്. പേളിയും ശ്രീനേഷും തമ്മിലുള്ള ബിഗ് ബോസിലെ ആദ്യത്തെ പ്രണയം പൂവിടുന്നെന്ന വാർത്തയാണ് മത്സരാർത്ഥികളിലും ചർച്ചയാകുന്നത്. പേളിയും ശ്രീനേഷും ഒന്നിച്ചിരിക്കുന്നതും വര്‍ത്തമാനം പറയുന്നതും മാത്രമല്ല ഇവര്‍ കോഡ് ഭാഷയിലൂടെ സംസാരിക്കാറുണ്ടെന്നും സഹതാരങ്ങള്‍ പറഞ്ഞിരുന്നു.
 
എന്നാല്‍ തനിക്ക് അങ്ങനെ ഒന്നുമില്ലെന്നും ഇതേ കുറിച്ച് ആരാധകരോട് താന്‍ തന്നെ പിന്നീട് സംസാരിച്ചോളാമെന്നും അരിസ്‌റ്റോ സുരേഷിനോട് പേളി പറഞ്ഞിരുന്നു. ഇതോടെ പേളിയുടെ പ്രണയത്തെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് ഒരു തീരുമാനമായിരിക്കുകയാണ്.
 
എന്നാൽ ബിഗ് ബോസിലെ പ്രണയം അവസാനിക്കുന്നില്ല. ബിഗ് ബോസിലെ മികച്ച മത്സരാര്‍ത്ഥികളെന്ന് പറയുന്ന രണ്ട് പേര്‍ രഞ്ജിനി ഹരിദാസും സാബുമോനുമാണ്. ബിഗ് ബോസ് ഹൗസില്‍ ഇരുവരും എത്തിയതിന് ശേഷമുള്ള രംഗങ്ങള്‍ ചേർത്തുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയിൽ വൈറലാകുന്നത്. തമ്പൂരാന്‍ എഴുന്നള്ളി എന്ന് തുടങ്ങുന്ന പാട്ടിന്റെ പശ്ചാതലത്തിലായിരുന്നു വീഡിയോ നിര്‍മ്മിച്ചിരുന്നത്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം രജനിയേയും കമലിനേയും കടത്തിവെട്ടി മമ്മൂട്ടി, അമ്പരന്ന് തമിഴകം!