Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുരുഷന് പകുതി പ്രായമുള്ള സ്ത്രീയെ വിവാഹം ചെയ്യാം, സ്ത്രീ ചെയ്താൽ മാത്രം പ്രശ്നം: തുറന്നടിച്ച് മലൈക അറോറ

Malaika arora

അഭിറാം മനോഹർ

, വെള്ളി, 5 ഡിസം‌ബര്‍ 2025 (17:29 IST)
വിവാഹകാഴ്ചപ്പാടിനെ പറ്റിയുള്ള സമൂഹത്തിന്റെ ഇരട്ടത്താപ്പിനെതിരെ പ്രതികരിച്ച് നടി മലൈക അറോറ. സ്ത്രീകള്‍ വിവാഹമോചിതരാവുകയും വീണ്ടും വിവാഹം കഴിക്കുകയും ചെയ്യുന്നതിനെ പറ്റിയുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടുകളെ രൂക്ഷഭാഷയിലാണ് താരം വിമര്‍ശിച്ചത്. ഒരു സ്ത്രീ വിവാഹമോചിതയാവുകയും വീണ്ടും വിവാഹം ചെയ്യുകയും ചെയ്താല്‍ സമൂഹം കടന്നാക്രമിക്കുമെന്നും എന്നാല്‍ ഒരു പുരുഷന്‍ അങ്ങനെ ചെയ്താല്‍ പകരം അഭിനന്ദിക്കുമെന്നും മലൈക പറയുന്നു.
 
കരുത്തയായതിന്റെ പേരില്‍ നിരന്തരം ജഡ്ജ് ചെയ്യപ്പെടുകയാണ്. ഇന്നത്തെ സ്ത്രീയായി എന്നെ മാറ്റുന്നതില്‍ സ്ത്രീകള്‍ക്കും പങ്കുണ്ട്. ഒരു പുരുഷന്‍ തന്റെ ഇഷ്ടപ്രകാരം ജീവിക്കുന്നത് അഭിനന്ദിക്കപ്പെടും. വിവാഹമോചനം ചെയ്യുകയും തന്റെ പകുതി പ്രായം മാത്രമുള്ള യുവതിയെ വിവാഹം ചെയ്യുകയും ചെയ്താലും പ്രശ്‌നമില്ല. എന്നാല്‍ ഒരു സ്ത്രീയാണ് അത് ചെയ്തതെങ്കില്‍ അവള്‍ ചോദ്യം ചെയ്യപ്പെടും. നാണമില്ലെ, ബോധമില്ലെ എന്ന് ചോദിക്കും. ഇത്തരം കാഴ്ചപ്പാടുകള്‍ അവസാനിക്കണം. മലൈക അറോറ ഖാന്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Kalamkaval Box Office: 'ഹൃദയപൂര്‍വ്വം' കടന്ന് 'കളങ്കാവല്‍', വീഴുമോ 'തുടരും'?; ആദ്യദിന കളക്ഷന്‍ ഇതുവരെ