മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിയുമായുള്ള ആത്മബന്ധത്തെ പറ്റി തുറന്ന് പറഞ്ഞ് നടനും സംവിധായകനുമായ രമേശ് പിഷാരടി. കഴിഞ്ഞ എട്ട് വര്‍ഷമായി മമ്മൂട്ടിക്കൊപ്പം സൗഹൃദമുണ്ട് എന്നത് വളരെ സന്തോഷമുള്ള കാര്യമാണെന്ന് മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ രമേശ് പിഷാരടി പറയുന്നു.
നമ്മള്‍ കാണുന്ന പല സൗഹൃദങ്ങളിലും എന്താണ് ലാഭമെന്നാണ് പലരും ചിന്തിക്കുന്നത്. ആളുകളെ സംബന്ധിച്ച് വേഷം കിട്ടാനും ജീവിക്കാനുമായാണ് മമ്മൂട്ടിയ്‌ക്കൊപ്പം നടക്കുന്നത്. ഇപ്പോള്‍ 8 വര്‍ഷമായി മമ്മൂട്ടിയുമയുള്ള ബന്ധം തുടങ്ങിയിട്ട്. ഒരു ചോദ്യത്തിന്റെ പോലും പ്രസക്തിയുള്ള കാര്യം അവിടെ സംഭവിക്കുന്നില്ല. മമ്മൂട്ടി കമ്പനി നിര്‍മിച്ച ഒരു സിനിമയില്‍ പോലും ഞാന്‍ അഭിനയിച്ചിട്ടില്ല. പക്ഷേ എല്ലാ ലൊക്കേഷനിലും ഞാന്‍ പോയിട്ടുണ്ട്. സംവിധാനം ചെയ്ത 2 സിനിമകളിലും ഞാന്‍ കയറി അഭിനയിച്ചിട്ടില്ല. എന്നാല്‍ ആളുകള്‍ക്ക് അതൊന്നും ഒരു വിഷയവുമല്ല.രമേശ് പിഷാരടി പറഞ്ഞു.