Sheelu Abraham: സ്ത്രീയുടെ സപ്പോർട്ട് ഇല്ലാതെ ഒരു പുരുഷനും ചൂഷണം ചെയ്യില്ല, നിന്ന് കൊടുത്തിട്ട് കുറ്റം പറയരുത്; ഷീലു എബ്രഹാം
യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.
സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളിൽ പൊതുവെ അഭിപ്രായം പറയുന്നവരാണ് സെലിബ്രിറ്റികൾ. എന്നാൽ, നടിയും നിർമാതാവുമായ ഷീലു എബ്രഹാം ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ്. സ്ത്രീകൾക്ക് നേരിടുന്ന ചൂഷണങ്ങളെ കുറിച്ച് തനിക്കുള്ള കാഴ്ചപ്പാടുകളും ഷീലു പങ്കുവെച്ചു. യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.
'സ്ത്രീകൾ അടുക്കളയിൽ തളച്ചിടപെടുന്നതുകൊണ്ടും വിദ്യാഭ്യാസം ഇല്ലാത്തതുകൊണ്ടും മാത്രമാണ് ചൂഷണം ചെയ്യപ്പെടുന്നതെന്ന് കരുതുന്നില്ല. പ്രേമം തോന്നിയതിന്റെ പേരിൽ സ്ത്രീക്കും പുരുഷനും ഇടയിൽ സംഭവിക്കുന്ന കാര്യങ്ങൾ ഒരാൾ മാത്രമാണ് ചെയ്യുന്നതെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും ഷീലു പറയുന്നു.
റേപ്പിസ്റ്റുകളായ ആളുകളെ മാറ്റി നിർത്തുക. അത് വ്യത്യസ്തമാണ്. അവരുടെ സൈക്കോ പ്രശ്നമാണ്. കുട്ടികളെ അടക്കം പീഡിപ്പിക്കുന്നവരെ അവർക്ക് ഭയങ്കരമായ സൈക്കിക്ക് പ്രോബ്ലം ഉണ്ട്. അവർ സൈക്കിക്കാണ്. അവർ ക്രമിനൽസാണ്. അവരെ ഞാൻ സൈക്കാട്രിക്ക് പേഷ്യന്റ്സ് എന്നേ വിളിക്കൂ.
അതേസമയം ബാക്കിയുള്ള കേസുകൾ ഉണ്ടല്ലോ. സാധാരണ പുരുഷന്മാരായ വളരെ നോർമലായിട്ടുള്ളവർ... അവർ ചൂഷണം ചെയ്യുന്നുവെന്ന് സ്ത്രീകൾ പരാതിപ്പെടാറുണ്ടല്ലോ. അങ്ങനെയൊന്നും ആരും വന്ന് ചൂഷണം ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. നമ്മുടെ സൈഡിൽ നിന്നും ഒന്നുകിൽ പോസിറ്റീവായിട്ടുള്ള പ്രവൃത്തിയുണ്ടാകണം. അല്ലെങ്കിൽ എന്തെങ്കിലും കാര്യ സാധ്യത്തിന് വേണ്ടി ബെനിഫിഷലായി ചെയ്യുന്നതാകും. അങ്ങനെ ചെയ്യുന്നുവെങ്കിൽ ചെയ്തോട്ടെ അവർ എഞ്ചോയ് ചെയ്യുന്നതുകൊണ്ടല്ലേ ചെയ്യുന്നത്. പക്ഷെ അത് ചെയ്ത് കഴിഞ്ഞശേഷം ഒന്നും പറയരുത്.
പ്രേമം തോന്നിയതിന്റെ പേരിൽ സംഭവിക്കുന്നത് ഒരാൾ മാത്രമാണ് ചെയ്യുന്നതെന്ന് ഞാൻ വിശ്വസിക്കുന്നില്ല. രണ്ടുപേർക്കും പ്രേമം തോന്നിയിട്ടാകും അവർ അത്തരം പ്രവൃത്തികളിലേക്ക് പോകുന്നത്. സ്ത്രീയുടെ സൈലന്റായിട്ടുള്ള ഒരു സപ്പോർട്ടും ഇല്ലാതെ ഒരു പുരുഷനും പിടിച്ചുകൊണ്ടുപോയി ഉപദ്രവിക്കുമെന്ന് കരുതുന്നില്ല. അങ്ങനെ ചെയ്യുന്നവരുണ്ട്. അവരാണ് റേപ്പിസ്റ്റുകൾ. ഞാൻ അങ്ങനെ അല്ലാത്തവരുടെ കാര്യമാണ് പറഞ്ഞത്.
അതിനെ ചൂഷണമെന്ന് എങ്ങനെ പറയും. സ്ത്രീയെ കാണുമ്പോൾ പുരുഷന് അട്രാക്ഷൻ ഉണ്ടാകും. അവരെ അങ്ങനെയാണ് ദൈവം സൃഷ്ടിച്ചിരിക്കുന്നത്. നോട്ടത്തിൽ തന്നെ അട്രാക്ടഡാകും. സ്ത്രീകളിൽ ഭൂരിഭാഗവും പക്ഷെ അങ്ങനെയല്ല. ഇമോഷണലി കണക്ടാകാതെ അവർക്ക് അട്രാക്ഷൻ വരില്ലെന്നും ഷീലു പറഞ്ഞു.