ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മോശം പ്രകടനത്തില്‍ കുറ്റപ്പെടുത്താനല്ല പരിശീലകനായി ഗൗതം ഗംഭീറിനെ നിയമിച്ചിട്ടുള്ളതെന്ന് മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാര്‍. ഇന്ത്യന്‍ താരങ്ങളുടെ ബാറ്റിങ്ങില്‍ പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് പരിഹരിക്കേണ്ടത് ഗംഭീറിന്റെ ചുമതലയാണെന്ന് മനോജ് തിവാരി പറഞ്ഞു.
തോറ്റ് കഴിഞ്ഞിട്ട് താരങ്ങളുടെ ടെക്‌നിക്കിനെ കുറ്റം പറയുന്നതില്‍ കാര്യമില്ല. പരിശീലകനെന്ന നിലയില്‍ അവരെ പഠിപ്പിക്കുക എന്നത് ഗംഭീറിന്റെ ഉത്തരവാദിത്തമാണ്. ബാറ്റര്‍മാരുടെ ഡിഫന്‍സില്‍ പ്രശ്‌നങ്ങളുണ്ടെങ്കില്‍ മത്സരത്തിന് മുന്‍പെ തന്നെ പരിഹരിച്ചില്ല. കളിച്ചിരുന്ന കാലത്ത് സ്പിന്നര്‍മാര്‍ക്കെതിരെ മികച്ച പ്രകടനം നടത്തിയിരുന്ന താരമാണ് ഗംഭീര്‍. അതിനാല്‍ തന്നെ ബാറ്റര്‍മാരെ പഠിപ്പിക്കണമായിരുന്നു.
വാഷിങ്ങ്ടണ്‍ സുന്ദര്‍ പ്രതിഭയുള്ള താരമാണ് സംശയമില്ല. എന്നാല്‍ മൂന്നാം നമ്പറില്‍ സായ് സുദര്‍ശന്‍ മികച്ച രീതിയില്‍ കളിക്കുമ്പോള്‍ ആ താരത്തെ വിശ്വാസത്തിലെടുക്കണമായിരുന്നുവെന്നും മനോജ് തിവാരി പറഞ്ഞു. കൊല്‍ക്കത്ത ടെസ്റ്റില്‍ രണ്ടാം ഇന്നിങ്ങ്‌സില്‍ 124 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 93 റണ്‍സില്‍ ഓളൗട്ടായിരുന്നു. ഇതിന് പിന്നാലെ വലിയ വിമര്‍ശനമാണ് ഇന്ത്യന്‍ ടീമിനെതിരെ ഉയരുന്നത്.