ജിയോ 5 ജി ഉപഭോക്താക്കള്‍ക്ക് ജെമിനി 3 എ ഐ മോഡല്‍ സൗജന്യമാക്കി റിയലന്‍സ്. എയര്‍ടെല്ലും ചാറ്റ് ജിപിടിയുമെല്ലാം തങ്ങളുടെ സബ്‌സ്‌ക്രിപ്ഷന്‍ എ ഐ മോഡല്‍ ഒരു വര്‍ഷത്തിന് ഉപഭോക്താക്കള്‍ക്ക് സൗജന്യമാക്കി മാര്‍ക്കറ്റ് പിടിക്കുന്ന പശ്ചാത്തലത്തിലാണ് ജിയോയുടെ നീക്കം.
18 മാസത്തെ ഗൂഗിള്‍ എഐ പ്രോ സൗജന്യ സബ്‌സ്‌ക്രിപ്ഷനാണ് ജിയോ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. എല്ലാ ജിയോ 5ജി ഉപഭോക്താക്കള്‍ക്കും സൗജന്യമായി സേവനം ലഭ്യമാകും. നേരത്തെ തങ്ങളുടെ ഗൂഗിള്‍ പ്രോ ആനുകൂല്യം 18 മുതല്‍ 25 വയസുവരെയുള്ള ഉപഭോക്താക്കള്‍ക്ക് ജിയോ സൗജന്യമാക്ക്യിരുന്നു. 35,100 രൂപ വരുന്ന സേവനങ്ങളാണ് ഇതോടെ ഓരോ ഉപഭോക്താവിനും സൗജന്യമായി ലഭിക്കുക.