രാവിലെ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതുകൊണ്ട് ഗുണങ്ങൾ ഏറെയാണ്!

രാവിലെ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതുകൊണ്ട് ഗുണങ്ങൾ ഏറെയാണ്!

വെള്ളി, 2 നവം‌ബര്‍ 2018 (09:35 IST)
രാവിലെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതുകൊണ്ട് പ്രശ്‌നങ്ങൾ എന്തെങ്കിലും ഉണ്ടാകുമോ എന്നത് എല്ലാവർക്കും ഉള്ള സംശയമായിരിക്കും. എന്നാൽ ഒരിക്കൽ ഇങ്ങനെ ചെയ്‌തവർക്ക് അതിന്റെ അതിന്റെ ഗുണങ്ങളെക്കുറിച്ച് മനസ്സിലാകും. ആദ്യം സംശയമുണ്ടെങ്കിലും അത് ഒരു തവണ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടാൽ മാറുന്നതേ ഉണ്ടാകൂ.
 
കാരണം, രാവിലെ ഉന്മേഷം നൽകുന്ന ഒരു പ്രോസസ്സ് ആണിത്. ഒരു ചായ കുടിച്ച് ജോലിയിൽ ഏർപ്പെടുന്നവർക്ക് കിട്ടുന്നതിനേക്കാൾ ഉന്മേഷമായിരിക്കും രാവിലെയുള്ള ലൈംഗികബന്ധത്തിന് ശേഷം ലഭിക്കുന്നത്. രാവിലത്തെ സെക്‌സ്‌ ശരീരത്തില്‍ ഉല്‍പാദിപ്പിക്കുന്ന 'ഓക്‌സിടോസിന്‍' എന്ന ഹോര്‍മോണ്‍ പങ്കാളികളെ ദിവസത്തിലുടനീളം പരസ്‌പരം ഓര്‍ത്തിരിക്കാന്‍ പ്രേരിപ്പിക്കും.
 
ഇത് പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടതാണ്. രാവിലെ പതിവായി സെക്‌സ്‌ ചെയ്യുന്നത്‌ ശരീരത്തിന്റെ പ്രതിരോധശക്തി വർദ്ധിപ്പിക്കുന്നതിനിടയാക്കും. കൂടാതെ പനി, ജലദോഷം മുതലായ രോഗങ്ങളെ അകറ്റുകയും മുടി, ചര്‍മ്മം, നഖം എന്നിവയുടെ സംരക്ഷണവും സാധ്യമാക്കുന്നു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം സ്‌ത്രീകൾ ആഗ്രഹിക്കുന്ന ഹോട്ട് സെക്‌സ് ഇവയൊക്കെയാണ്!