വിവാഹേതര ലൈംഗിക ബന്ധങ്ങൾ ഉണ്ടാകുന്നത് ഇക്കാരണങ്ങൾ കൊണ്ടാണ്

വിവാഹേതര ലൈംഗിക ബന്ധങ്ങൾ ഉണ്ടാകുന്നത് ഇക്കാരണങ്ങൾ കൊണ്ടാണ്

വ്യാഴം, 22 നവം‌ബര്‍ 2018 (11:11 IST)
വിവാഹേതരബന്ധം നിയമപരമായി കുറ്റകരമല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. എങ്കിലും എന്തുകൊണ്ടാകാം വിവാഹേതര ലംഗികബന്ധം ഉണ്ടാകുന്നത് എന്ന് പലരും ചിന്തിച്ചുകാണും. വിവാഹം കഴിച്ച സ്‌ത്രീയേയും പുരുഷനേയും പരസ്‌പരം മടുക്കുമ്പോഴാണോ ഇത്തരത്തിൽ ബന്ധങ്ങൾ സ്ഥാപിക്കുന്നത്?
 
ഇതിന് പിന്നിൽ വൈകാരികവും അല്ലാത്തതുമായ പല കാരണങ്ങളും ഉണ്ടായേക്കാം‍. ലൈംഗിക താത്പര്യങ്ങൾ മാത്രം കണക്കിലെടുത്ത് ഇത്തരത്തിലുള്ള ബന്ധം സ്ഥാപിക്കുന്നവർ ഉണ്ടായിരിക്കണമെന്നില്ല. 'സെക്‌സ്' പങ്കാളികള്‍ക്കിടയിലെ ഒരാവശ്യം മാത്രമാണ്. രണ്ട് വ്യക്തികള്‍ക്കും അവരവരുടേതായ വ്യക്തിത്വവും ആ വ്യക്തിത്വം രൂപപ്പെടുത്തിയ സാഹചര്യങ്ങളുമുണ്ട്.
 
വിവാഹേതര ബധത്തിലേക്ക് വഴിതെളിക്കുന്നത് മറ്റ് പല കാരണങ്ങളും ആകാം. പല കാരണങ്ങളിൽ നിന്നും ഒളിച്ചോടി ആനന്ദം കണ്ടെത്താനുള്ള മനുഷ്യന്റെ സ്വാഭാവിക ത്വരയാണ് ഇതിന് പ്രധാന കാരണമെന്ന് വിദഗ്ധർ പറയുന്നു. 
 
പുതുമയോടുള്ള ആകാംക്ഷ, അത് ശരീരത്തിനോടും വ്യക്തിയുടെ സ്വഭാവത്തോടുമൊക്കെയാകാം. ചിലപ്പോൾ കൃത്യമായ ചില കാരണങ്ങൾക്കൊണ്ട് ഇവർ മറ്റ് ബന്ധങ്ങൾ തേടി പോയേക്കാം. മനുഷ്യന് അടിസ്ഥാനപരമായി ഒരു ബന്ധത്തില്‍ നിന്ന് ആവശ്യമായി വരുന്ന വൈകാരിക, ശാരീരിക, സാമൂഹിക സുരക്ഷിതത്വങ്ങളില്‍ കുറവ് വരുന്നത് മറ്റ് ബന്ധങ്ങൾ തേടിപ്പോകാൻ കാരണമാകും.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം കഴിക്കുന്ന ഭക്ഷണത്തിൽ ശ്രദ്ധിച്ചില്ലെങ്കിൽ കരൾ രോഗം ജീവനെടുക്കും