സെക്സിന് ശേഷം പുരുഷൻ തളർന്നുറങ്ങുന്നത് എന്തുകൊണ്ട്?

ചൊവ്വ, 18 സെപ്‌റ്റംബര്‍ 2018 (15:57 IST)
ആരോഗ്യകരമായ ജീവിതത്തിന് അത്യാവശ്യമായ ഘടകമാണ് സെക്‌സ്. ഭാര്യാ-ഭർതൃബന്ധങ്ങളുടെ നീണ്ട നാളത്തെ നിലനിൽപ്പിന് പിന്നിൽ സെക്സിന് വലിയൊരു പങ്കാണുള്ളത്. മനസ്സിനും ശരീരത്തിനും വ്യായാമവും ഉന്മേഷവും നല്‍കുന്നതാണ് പങ്കാളികള്‍ തമ്മിലുള്ള ലൈംഗിക ബന്ധം. 
 
എന്നാല്‍ മിക്ക പുരുഷന്മാരും സെക്‌സിനു ശേഷം തളര്‍ന്നുറങ്ങാറാണ് പതിവ്. എന്തുകൊണ്ടാണ് ഇത്രയേറെ ശാരീരിക ബലമുള്ള പുരുഷന്‍ സെക്‌സിനു ശേഷം തളര്‍ന്നുറങ്ങുന്നതെന്ന് ആര്‍ക്കെങ്കിലും അറിയുമോ? പങ്കാളിയുടെ ഈ രീതിയിലുള്ള പെരുമാറ്റം പലപ്പോഴും സ്ത്രീകളില്‍ ഈ ബന്ധത്തിനോട് വിരക്തിയുളവാക്കാന്‍ കാരണമാകും.
 
എന്നാല്‍ ഇത്തരം അവസ്ഥയില്‍ നിന്ന് കരകയറാനായി എന്തെല്ലാം കാര്യങ്ങളാണ് പുരുഷന്മാര്‍ ശ്രദ്ധിക്കേണ്ടതെന്ന് നോക്കാം. 
 
രാത്രി ഏറെ വൈകുന്നതിനു മുമ്പോ പുലര്‍സമയങ്ങളിലോ സെക്‌സില്‍ ഏര്‍പ്പെടാവുന്നതാണ്. രാത്രി ഏറെ വൈകിയുള്ള സെക്‌സ് പലപ്പോഴും പുരുഷനെ തളര്‍ത്തുന്നു. കൂടാതെ നിയന്ത്രണ വിധേയമല്ലാത്ത മദ്യപാനവും ലൈംഗിക ജീവിതത്തിലെ വില്ലനാണ്. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിക്കുകയും ശാരീരികമായുള്ള ഊര്‍ജ്ജം കുറയുന്നതിന് കാരണമാകുകയും ചെയ്യും. അതുപോലെ ദിവസേന സെക്‌സില്‍ ഏര്‍പ്പെടുന്നതും പുരുഷനില്‍ ക്ഷീണമുണ്ടാക്കാന്‍ കാരണമാകുന്നു. 
 
പുരുഷനെ ശാരീരികമായും മാനസികമായും തളര്‍ത്തുന്ന മറ്റൊന്നാണ് ടെന്‍ഷന്‍. ഇത്തരം സന്ദര്‍ഭങ്ങളില്‍ പങ്കാളിയുടെ സ്‌നേഹപൂര്‍ണമായ സമീപനമുണ്ടെങ്കില്‍ ആ ടെന്‍ഷനില്‍ നിന്നും അവരെ പിന്തിരിപ്പിക്കാന്‍ സാധിക്കും.  

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം കുട്ടികളുടെ ആരോഗ്യത്തിന് ചെറുപയർ മുളപ്പിച്ചത്!