ഹൃദയ ശസ്ത്രക്രിയക്ക് ശേഷമുള്ള ലൈംഗിക ബന്ധം; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം !

ചൊവ്വ, 8 ജനുവരി 2019 (18:58 IST)
ഏതെങ്കിലും രോഗങ്ങൾ വന്നതിന് ശേഷമോ ശസ്ത്രക്രിയകൾ നടത്തിയതിന് ശേഷമോ ആളുകൾക്ക് ഉണ്ടാകുന്ന പ്രധാന സംശയങ്ങളിൽ ഒന്നാണ് ഇതിന് ശേഷമുള്ള ലൈംഗിക ബന്ധം. ശസ്ത്രക്രിയകൾക്ക് ശേഷം ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ തനിക്കോ പങ്കാളിക്കോ എന്തെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകും എന്ന് സ്വാഭാവികമായും ആളുകൾ സംശയിക്കും.
 
ഹൃദയ ശസ്ത്രക്രിയ ഇതിൽ വളരെ പ്രധാനമാണ്. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് ആരോഗ്യകരമായ അവസ്ഥയിൽ എത്തുമ്പോൾ സെക്സിൽ ഏർപ്പെടുന്നതിൽ യാതൊരു തടസവും ഇല്ല. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് മാത്രം.
 
ആദ്യമായി ചികിത്സിക്കുന്ന ഡോക്ടറുടെ അഭിപ്രായം തേടണം, കാരണം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ശരീരത്തിലെ രക്തപ്രവാഹം വർധിക്കും. ഇത് ഹൃദയാരോഗ്യത്തെ ദോഷകരമായി ബാധിക്കുമോ എന്ന് ചികിത്സിക്കുന്ന ഡോക്ടർമാർക്ക് മാത്രമേ പറയാൻ സാധിക്കൂ. ഇത്തരക്കാർ ശരീരത്തിന് അമിത ഭാരം വരുന്ന തരത്തിലോ ഹൃദയത്തിന് സമ്മർദ്ദം ഉണ്ടാകുന്ന തരത്തിലോ സെക്സിലേർപ്പെടാൻ പാടില്ല എന്നതും ശ്രദ്ധിക്കണം.  

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ചെറിയ മാറിടമാണോ? സന്തോഷിപ്പിന്‍ !