ലിംഗ വലിപ്പം പ്രശ്നമാണോ, ലൈംഗിക കേളിക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമോ?

വെള്ളി, 21 ഡിസം‌ബര്‍ 2018 (12:53 IST)
സ്ത്രീകള്‍ക്കും പുരുഷന്‍‌മാര്‍ക്കും ഒരേപോലെയുള്ള തെറ്റിദ്ധാരണകളില്‍ ഒന്നാണ് വലിപ്പം കൂടിയ ലിംഗമാണ് ലൈംഗിക കേളിക്ക് നല്ലതാണെന്നതും ഇതിന് സ്ത്രീയെ ഉത്തേജിപ്പിക്കാൻ കഴിയുമെന്നുമുള്ളത്. എന്നാല്‍ ശരാശരിയില്‍ കവിഞ്ഞ വലിപ്പമുള്ള ലിംഗം കൊണ്ട് ഇക്കാര്യത്തില്‍ കാര്യമായ മേന്‍‌മയൊന്നും ഇല്ല എന്നതാണ് സത്യം.
 
വലിപ്പം കൊണ്ട് അമ്പരപ്പിക്കാനും സ്ത്രീകളിൽ കൌതുകം കൊള്ളിക്കാനും കഴിയും. ഒപ്പം പുരുഷന് അഭിമാനിക്കാനും. എന്നാൽ, ലൈംഗിക ബന്ധത്തിൽ ഇതുകൊണ്ട് വലിയ ഗുണമൊന്നും ഇല്ലെന്ന് മാത്രമല്ല, ദോഷമാണ് ഉണ്ടാകുക.  ഒരാള്‍ക്ക് വലിയ മൂക്കോ വലിയ കൈയോ ഉണ്ടായാല്‍ അത് പൊരുത്തകേടാണ് അതു തന്നെയാണ് അമിത വലുപ്പമുള്ള പുരുഷ ലിംഗത്തിന്‍റെയും കാര്യമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.
 
യോനിയിലേക്ക് എത്ര ആഴത്തിലേക്ക് ഇറങ്ങാന്‍ പറ്റുന്നുവോ അത്രയും സുഖകരമായിരിക്കും ലൈംഗിക ബന്ധം എന്നാണ് ഒരു ധാരണ. എന്നാല്‍ യോനീ നാളത്തിന് ഒരു നിശ്ചിതമായ ആഴമേയുള്ളു. അതു കഴിഞ്ഞാല്‍ ഗര്‍ഭപാത്രത്തിന്‍റെ മുഖമായി. കൂടുതല്‍ വലിപ്പമുള്ള ലിംഗം പ്രവേശിപ്പിച്ചുള്ള രതിക്രീഡ ഭൂരിഭാഗം സ്ത്രീകള്‍ക്കും വേദനാജനകമാണ് എന്നതാണ് സത്യം. 
 
നീളം കൂടിയ ലിംഗം ഗര്‍ഭപാത്രത്തില്‍ മുട്ടുന്നത് പലപ്പോഴും അസ്വസ്ഥതയുണ്ടാക്കുന്നു. സ്ത്രീ എത്രമാത്രം ഉത്തേജിത ആയാലും യോനീനാളത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വണ്ണത്തിന് ഒരു പരിമിതിയുണ്ട്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം സ്‌ത്രീകളുടെ മാറിടത്തിലേക്കാണോ ശ്രദ്ധ? അതിന് കാരണം നിങ്ങളുടെ അച്ഛനാണ്!