സെക്സ് ഒരു മരുന്നാകുന്നത് എപ്പോഴൊക്കെ?

വ്യാഴം, 27 സെപ്‌റ്റംബര്‍ 2018 (18:00 IST)
ലൈംഗികത അളവില്ലാത്ത അനുഭൂതി സമ്മാനിക്കുന്ന ഒന്നാണ്. പരസ്പരമുള്ള വിശ്വാസവും താൽപ്പര്യവുമെല്ലാം സെക്സിൽ വലിയ പങ്കാണ് വഹിക്കുന്നത്. ഒരു ജോലി ചെയ്തു തീർക്കുന്നത് പോലെയാണ് നിങ്ങൾ സെക്സിനെ സമീപിക്കുന്നതെങ്കിൽ ഒരുപാട് നാൾ ജീവിതം ഇങ്ങനെ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കില്ല.  
 
ജോലി ചെയ്യലല്ല, മറിച്ച് ആസ്വദിക്കലാണ് സെക്സ്. സെക്സ് ആരോഗ്യത്തിനും വളരെ നല്ലതാണ്. പല രോഗങ്ങള്‍ക്കുമുള്ള നല്ല മരുന്നാണ് രതി. സ്ഥിരമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ രോഗങ്ങള്‍ക്കെതിരെ മികച്ച പ്രതിരോധം സൃഷ്ടിക്കുകയാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
 
സ്ഥിരമായ ലൈംഗികബന്ധം നല്ല ഉറക്കവും, മാനസിക സമ്മര്‍ദ്ദത്തില്‍ നിന്ന് മോചനവും അമിതമായി കൊഴുപ്പടിഞ്ഞു കൂടുന്നതില്‍ നിന്നുള്ള വിടുതലും നല്‍കുന്നതാണ്. എന്നാല്‍, അതില്‍ കൂടുതലായി ശാരീരികാരോഗ്യത്തിന് ഗുണപരമായ പല നേട്ടങ്ങളും രതിയിലൂടെ ഉണ്ടാകുന്നുണ്ട്.
 
ആഴ്ചയില്‍ രണ്ടു തവണ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന ഒരു പുരുഷന് മാസത്തില്‍ ഒരിക്കല്‍ രതിയില്‍ ഏര്‍പ്പെടുന്ന ആളേക്കാള്‍ ഹൃദയാഘാതമുണ്ടാകാനുള്ള സാധ്യത കുറവാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുമുള്ളതാണ്.
 
രതി ഒരു നല്ല വേദനാസംഹാരി കൂടിയാണ്. രതിമൂര്‍ച്ഛയുണ്ടാകുമ്പോള്‍ എല്ലാ വേദനകളും മറവിയിലേക്ക് പോകും. ശാരീരികവേദനകളും മാനസിക വ്യഥകളും മറക്കാന്‍ ഏറ്റവും മികച്ച മരുന്നാണ് ലൈംഗികബന്ധം. മാത്രമല്ല, ശരീരത്തിന്‍റെ പ്രതിരോധശേഷി കൂട്ടാനും രതി സഹായിക്കും. സ്ഥിരമായി അലട്ടുന്ന ജലദോഷം, ഇടവിട്ടുള്ള പനി ഇതൊക്കെ പ്രതിരോധശേഷിയുടെ കുറവുകൊണ്ട് ഉണ്ടാകുന്നതാണ്. ഇതിനൊക്കെ സെക്സ് ഒരു പരിഹാരമാണ്.
 
ജോലിസ്ഥലത്തും കുടുംബത്തിലുമുള്ള പ്രശ്നങ്ങള്‍ക്ക് കിടപ്പറയിലെത്തുന്നതോടെ ശമനമുണ്ടാകും. എല്ലാവിധ മാനസിക സംഘര്‍ഷങ്ങളെയും കുറയ്ക്കാനുള്ള മാന്ത്രികശക്തി രതിബന്ധത്തിനുണ്ട്. പങ്കാളിയുടെ ശരീരത്തിലൂടെ സുഖം തേടി യാത്രചെയ്യുമ്പോള്‍ എന്ത് സംഘര്‍ഷം? എന്ത് ദുഃഖം?
 
ലൈംഗികബന്ധത്തില്‍ സ്ഥിരമായി ഏര്‍പ്പെടുന്നവരുടെ ആയുസ് വര്‍ദ്ധിക്കുമെന്ന് പഠനത്തില്‍ തെളിയിക്കപ്പെട്ടിട്ടുണ്ട്. അതുപോലെ തന്നെ ചര്‍മ്മസംരക്ഷണത്തിനും സെക്സ് ഒരു വഴിയാണ്. സ്ത്രീയ്ക്കും പുരുഷനും സെക്സില്‍ ഏര്‍പ്പെട്ട ശേഷം കൂടുതല്‍ ശാന്തമായ ഉറക്കം ലഭിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മിൽക്ക് മെയ്ഡ് വീട്ടിലുണ്ടാക്കാം സിംപിളായി !