സ്ത്രീകളിൽ പുരുഷന്മാരെ ആകർഷിക്കുന്നത് എന്തെല്ലാം?

വെള്ളി, 28 സെപ്‌റ്റംബര്‍ 2018 (15:13 IST)
പുരുഷന്‍‌മാര്‍ക്ക് ഈ ലോകത്തില്‍ ഏറ്റവും ഇഷ്ടമുള്ളത് എന്താണ്? ‘സ്ത്രീ’ എന്ന് പലരും  ഉത്തരം നൽകും. ലൈംഗിക ജീവിതത്തിൽ ഇഷ്ടാനിഷ്ടങ്ങൾക്ക് ഏറെ പങ്കാണുള്ളത്. സ്ത്രീകളില്‍ പുരുഷന്‍‌മാരെ ഏറ്റവും ആകര്‍ഷിക്കുന്നത് പല കാര്യങ്ങളാണ്. പലർക്കും പല ഇഷ്ടങ്ങളും താൽപ്പര്യങ്ങളുമാണെന്ന് പറയാം. എങ്കിലും എങ്ങനെയുള്ള സ്ത്രീകളെയാണ് പുരുഷന്മാർ ഇഷ്ടപ്പെടുന്നതെന്ന് അറിയാമോ? നോക്കാം:
 
ആഴമുള്ള, കറുത്ത കണ്ണുകള്‍ - സ്ത്രീകളുടെ കണ്ണുകള്‍ക്ക് നല്ല കറുപ്പു നിറമുണ്ടായിരിക്കണമെന്നാണ് കൂടുതല്‍ പുരുഷന്‍‌മാരുടെയും ആഗ്രഹം. മാത്രമല്ല, അവയ്ക്ക് നല്ല ആഴവും ഉണ്ടാകണമത്രേ. കഥ പറയുന്ന കണ്ണുകള്‍ കൂടുതലും കരിമിഴികളാണെന്ന് കേട്ടിട്ടില്ലേ? ആഴമുള്ള കണ്ണുകളുള്ള സ്ത്രീകള്‍ക്ക് നല്ല ആത്മവിശ്വാസമുണ്ടാകുമെന്നും പുരുഷന്‍‌മാര്‍ കരുതുന്നു. 
 
കറുത്ത തലമുടി - കറുത്ത തലമുടിയുള്ള സ്ത്രീകളെയാണ് ചെമ്പിച്ചതോ മറ്റ് കളറുകള്‍ ഉള്ളതോ ആയ മുടിയുള്ളവരെക്കാള്‍ പുരുഷന്‍‌മാര്‍ ഇഷ്ടപ്പെടുന്നത്.  
 
ബൌദ്ധികമായ ഔന്നത്യം - ബുദ്ധിപരമായി മുന്നിട്ട് നില്‍ക്കുന്ന സ്ത്രീകളെയാണ് ഇക്കാലത്ത് പുരുഷന്‍‌മാര്‍ ഏറെ ആഗ്രഹിക്കുന്നത്. ഏതു പ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടെത്താന്‍ കഴിവുള്ള സ്ത്രീകളെ ആണുങ്ങള്‍ സ്നേഹിക്കുക മാത്രമല്ല, ബഹുമാനിക്കുകയും ചെയ്യുന്നു. പെണ്‍‌ബുദ്ധി പിന്‍‌ബുദ്ധിയെന്ന് കരുതിയിരുന്നവരുടെ കാലം കഴിഞ്ഞിരിക്കുന്നു എന്ന് സാരം.
 
ചുവന്ന വസ്ത്രം ധരിച്ച സ്ത്രീകള്‍ - സ്ത്രീകള്‍ ചുവന്ന വസ്ത്രം ധരിക്കുന്നതാണ് കൂടുതല്‍ പുരുഷന്‍‌മാരും ഇഷ്ടപ്പെടുന്നത്. സ്ത്രീകളെ ചുവന്ന വസ്ത്രം കൂടുതല്‍ ‘സെക്സി’യാക്കുമത്രേ. പ്രണയവും രതിയും പ്രതിഫലിപ്പിക്കാനുള്ള കഴിവ് ചുവപ്പു വസ്ത്രത്തിനുണ്ട്. 
 
നീണ്ട കാലുകള്‍ - നീണ്ട കാലുകളുള്ള സ്ത്രീകളെയാണ് പുരുഷന്‍‌മാര്‍ക്ക് കൂടുതല്‍ താല്‍‌പര്യം. ദീപിക പദുക്കോണ്‍, കത്രീന കൈഫ് തുടങ്ങിയവര്‍ ആണുങ്ങളുടെ മനസ് കീഴടക്കിയതിന്‍റെ പ്രധാന കാരണവും അവരുടെ കാലുകളുടെ ഭംഗിയാണെന്നാണ് കണ്ടെത്തല്‍. സ്ത്രീകളുടെ സെക്സ് അപ്പീലിന്‍റെ പ്രധാന അടയാളമാണ് നീണ്ട കാലുകളെന്ന് പുരുഷന്‍‌മാര്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഗർഭകാലത്ത് കുടിക്കേണ്ട അഞ്ച് ജ്യൂസുകൾ ഇവയൊക്കെയാണ്!