നിറ മാറിടത്തിന് ഉലുവയും മത്തിക്കറിയും!

വെള്ളി, 16 നവം‌ബര്‍ 2018 (18:22 IST)
സ്ത്രീയുടെ ശരീര ശാസ്ത്രത്തില്‍ സ്തന സൗന്ദര്യത്തിന് പ്രത്യേക സ്ഥാനമുണ്ട്. സ്ത്രീയുടെ അഴകളവുകളില്‍ പ്രധാന പങ്കു വഹിയ്ക്കുന്ന ഒന്നാണിത്. മുലയൂട്ടല്‍ എന്ന ധര്‍മത്തിനു സ്ത്രീ ശരീരത്തെ സഹായിക്കുന്ന, മാതൃത്വത്തിന്റെ ഒരു ഭാവം കൂടിയാണിത്.
 
മാറിട വലിപ്പത്തിന്റെ പ്രധാന കാരണം കഴിക്കുന്ന ഭക്ഷണം തന്നെയാണ്. സ്ത്രീ ഹോര്‍മോണായ ഈസ്ട്രജനാണ് മാറിട വലിപ്പത്തിനും സഹായകമാകുന്നത്. യാതൊരു പാര്‍ശ്വ ഫലവും വരുത്താതെ മാറിട വലിപ്പത്തിന് സഹായിക്കുന്ന ഒന്നാണ് ഉലുവ.
 
ഉലുവയിലെ ഈസ്ട്രജന്‍ തന്നെയാണ് ഈ പ്രത്യേക ഗുണം നല്‍കുന്നത്. മാറിടത്തിന് ഉറപ്പു നല്‍കാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണ് ഈസ്ട്രജന്‍. ഉലുവ ഭക്ഷണത്തില്‍ ചേര്‍ത്തു കഴിയ്ക്കുന്നതും നല്ലതാണ്. ഇതും ഇതിട്ടു തിളപ്പിച്ച വെള്ളവുമെല്ലാം ഗുണം നല്‍കും. ഉലുവ ചായ മറ്റൊരു വഴിയാണ്. 
 
ഇതിനു പുറമേ ചില പ്രത്യേക ഭക്ഷണങ്ങളും മാറിട വളര്‍ച്ചയ്ക്കു സഹായിക്കുന്നവയാണ്. ഇതില്‍ മത്തി പോലുള്ള ഭക്ഷണങ്ങള്‍ പ്രധാനപ്പെട്ടതാണ്. മത്തി അഥവാ ചാള കഴിയ്ക്കുന്നത് സ്ത്രീകളിലെ മാറിട വലിപ്പം വര്‍ദ്ധിപ്പിയ്ക്കും.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ലിംഗാഗ്ര ചര്‍മം നീക്കാനാവുന്നില്ലേ? പ്രശ്നം അത്ര നിസാരമല്ല!