സ്വത്തു തര്ക്കങ്ങള് രമ്യമായി പരിഹരിക്കും. അനാവശ്യമായ ചിന്തകള് ഒഴിവാക്കുക. പ്രവര്ത്തന രംഗത്ത് അഭിവൃദ്ധി, പലവിധത്തിലുമുള്ള ധനാഗമനം എന്നിവ ഫലം. പൂര്വ സുഹൃത്തുക്കളുമായി കണ്ടുമുട്ടാന് അവസരം കൈവരും.
ഇടവം
ആരോഗ്യം പൊതുവേ ഉത്തമം. കൈവശമുള്ള സ്വത്തുക്കള് അന്യാധീനപ്പെടാതെ സൂക്ഷിക്കുക. വാഹന സംബന്ധമായ ചില പ്രശ്നങ്ങള്ക്ക് സാധ്യത. കലാരംഗത്തുള്ളവര്ക്ക് ഉത്തമ ദിവസം. അയല്ക്കാരോട് രമ്യമായി പോവുക നന്ന്.
മിഥുനം
പണം സൂക്ഷിച്ചു കൈകാര്യം ചെയ്യുക. വിദേശത്തു നിന്ന് പല സഹായങ്ങള്ക്കും സാധ്യത. കുടുംബത്തില് ഐശ്വര്യം കളിയാടും. സന്താനങ്ങളാല് സന്തോഷം ഉണ്ടാകും. അനാവശ്യ വാക്കു തര്ക്കങ്ങളില് ഇടപെടാതിരിക്കുന്നത് ഉത്തമം.
കര്ക്കടകം
സന്താനങ്ങളാല് സന്തോഷം ഉണ്ടാകും. വിദ്യാഭ്യാസപരമായ കാര്യങ്ങളില് ഉയര്ച്ച. ഉദ്യോഗത്തില് മെച്ചം. ഉന്നതാധികാരികളില് നിന്ന് പ്രശംസ ലഭിക്കും. അവിചാരിതമായി പണം കൈവശം വന്നുചേരാന് സാധ്യത. ആരോഗ്യം സൂക്ഷിക്കുക.
ചിങ്ങം
പ്രേമ രംഗത്ത് വിജയം കൈവരിക്കും. ചുറ്റുപാടുകള് ഉത്തമം. പലതരത്തിലുമുള്ള അഭിപ്രായ ഭിന്നതകള് ഉണ്ടാവാതെ സൂക്ഷിക്കുക. കഴിവതും ഏവരുമായും ഒത്തുപോവുക. കച്ചവടത്തില് കൂട്ടാളികളുമായി സഹകരിച്ചു പോകുന്നത് നന്ന്.
കന്നി
കഴിവതും ഏവരുമായും ഒത്തുപോവുക. വിഷം തീണ്ടാന് സാധ്യത കാണുന്നു. അനാവശ്യമായ ചെലവ്, അലച്ചില് എന്നിവയുണ്ടായേക്കും. പൊതു പ്രവര്ത്തനങ്ങളില് ഏര്പ്പെട്ടവര്ക്ക് പല തരത്തിലുമുള്ള പ്രശ്നങ്ങള് അഭിമുഖീകരിക്കേണ്ടിവരും.
തുലാം
സഹോദരങ്ങളില്നിന്ന് സഹായം. അവിചാരിതമായ സാമ്പത്തിക നേട്ടം. വിദ്യാസംബന്ധമായ തടസ്സംമാറും. പരീക്ഷയില് വിജയം. സന്താനങ്ങളില്നിന്ന് ശത്രുതുല്യമായ പെരുമാറ്റം ഉണ്ടാകും. രോഗശമനം. കലാമത്സരങ്ങളില് വിജയിക്കും.
വൃശ്ചികം
വിദേശയാത്രയിലെ തടസ്സംമാറും. ദാമ്പത്യകലഹം ഉണ്ടാവാതിരിക്കാന് ശ്രദ്ധിക്കണം. അനാവശ്യമായ വിവാദം ഉണ്ടാകും തൊഴില്രംഗത്ത് പ്രൊമോഷന്, അനുയോജ്യമായ സ്ഥലംമാറ്റം എന്നിവ ലഭിക്കാം.
ധനു
വിദ്യാഭ്യാസത്തില് പ്രതിസന്ധി. പ്രേമബന്ധം ദൃഢമാകും. സഹോദരങ്ങളില്നിന്ന് ധനസഹായം ലഭിക്കും. കടബാദ്ധ്യത കുറയും. തൊഴില്രംഗത്ത് പുരോഗതി. ലോണ്, ചിട്ടി എന്നിവയിലൂടെ ധനലബ്ധി. ഗൃഹനിര്മ്മാണം പൂര്ത്തിയാക്കും.
മകരം
രാഷ്ട്രീയമേഖലയില് വര്ത്തിക്കുന്നവര്ക്ക് അപമാനം. വാഹനം സ്വന്തമാക്കും. മാധ്യമ പ്രവര്ത്തകര്ക്ക് അംഗീകാരം. ഉദ്യോഗക്കയറ്റം ലഭിക്കും. വിദ്യാതടസ്സം മാറും. മത്സരപ്പരീക്ഷകളില് വിജയം.
കുംഭം
മുന്കാലപ്രവൃത്തികള് ഗുണകരമാകും. സാഹിത്യരംഗത്തുള്ളവര്ക്ക് അംഗീകാരം. സഹോദരങ്ങളില് നിന്ന് ധനസഹായം. രോഗങ്ങള് ശല്യപ്പെടുത്തും. തൊഴില്രംഗത്ത് ശക്തമായ പ്രതിസന്ധി നേരിടും.
മീനം
പ്രൊമോഷന് പ്രതീക്ഷിക്കാം. നീതിന്യായ മേഖലയിലുള്ളവര്ക്ക് അപമാനസാദ്ധ്യത. ഗൃഹനിര്മ്മാണത്തില് തടസ്സം നേരിടും. ദാമ്പത്യജീവിതം ഭദ്രം. പ്രേമബന്ധം ശിഥിലമാകും. പൂര്വികസ്വത്ത് ലഭിക്കും.