ഭാര്യയുടെ ചേച്ചിയുമായി അവിഹിതബന്ധം, ഭാര്യയ്ക്ക് പ്രശ്നമില്ലെന്ന് ഭര്‍ത്താവ് !

വെള്ളി, 8 മാര്‍ച്ച് 2019 (21:32 IST)
ചോദ്യം: ഞാന്‍ ഒരു വിവാഹിതനാണ്. കല്യാണം കഴിഞ്ഞിട്ട് മൂന്ന് വര്‍ഷമായി. ഭാര്യ അതീവ സുന്ദരിയാണ്. ഞങ്ങളുടെ ദാമ്പത്യം സുഖകരമായി മുന്നോട്ടുപോകവേ നാലുമാസം മുമ്പ് ഭാര്യയുടെ ചേച്ചി ഞങ്ങളുടെ വീട്ടില്‍ വന്ന് താമസമാരംഭിച്ചു. അവര്‍ വിവാഹമോചിതയാണ്. ഒരു ദിവസം എന്‍റെ ഭാര്യ വീട്ടിലില്ലാതിരുന്ന സമയം, ചേച്ചി മുന്‍‌കൈ എടുത്ത് ഞങ്ങള്‍ ലൈംഗികബന്ധത്തിലേര്‍പ്പെട്ടു. പിന്നീട് ഇത് പതിവായി. ഒരു ദിവസം ഞാനും ചേച്ചിയും ബന്ധപ്പെടുന്നത് കണ്ടുകൊണ്ട് എന്‍റെ ഭാര്യ പെട്ടെന്ന് കടന്നുവന്നു. എന്നാല്‍ അവള്‍ ഒന്നും കാണാത്തതുപോലെ പോവുകയും ചെയ്തു. ഞാനും ചേച്ചിയും തമ്മില്‍ ശാരീരികബന്ധത്തില്‍ ഏര്‍പ്പെടാറുണ്ടെന്ന് ഭാര്യയ്ക്ക് അറിയാം. എന്നാല്‍ അവള്‍ എന്നോടോ ചേച്ചിയോടോ ഒന്നും ചോദിക്കാറില്ല. എനിക്കിപ്പോള്‍ പക്ഷേ, ഭാര്യയുടെ മുമ്പില്‍ ചെല്ലുമ്പോള്‍ കുറ്റബോധമാണ്. ഈ പ്രശ്നത്തിന് ഒരു പരിഹാരം പറഞ്ഞുതരുമോ?
 
ഉത്തരം: ഈ പ്രശ്നത്തിന് ഒരു പരിഹാരമേയുള്ളൂ. ഭാര്യയുടെ ചേച്ചിയെ എത്രയും പെട്ടെന്ന് നിങ്ങളുടെ വീട്ടില്‍ നിന്ന് അവരുടെ വീട്ടിലേക്ക് പറഞ്ഞുവിട്ടേക്കുക. എല്ലാം ഭാര്യയ്ക്ക് അറിയാമെന്ന് നിങ്ങള്‍ പറയുന്നു. അങ്ങനെയെങ്കില്‍, അവര്‍ എല്ലാ വിഷമവും ഉള്ളിലൊതുക്കിക്കഴിയുന്ന ഒരു പാവം സ്ത്രീയാണ്. അവരോട് മാപ്പുപറഞ്ഞ് ഇനിയെങ്കിലും ഇത്തരം ബന്ധങ്ങളില്‍ ചെന്നുവീഴാതെ ഒരു നല്ല ഭര്‍ത്താവ് എന്ന നിലയിലുള്ള കടമകള്‍ നിറവേറ്റാന്‍ ശ്രമിക്കുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം മഞ്ഞള്‍ കഴിച്ചാല്‍ മതി, എല്ലാം മണിമണിയായി ഓര്‍മ്മവരും!