പുരുഷൻ ശ്രദ്ധിച്ചാൽ ആരോഗ്യമുള്ള കുഞ്ഞ് ഉറപ്പ്!

പുരുഷൻ ശ്രദ്ധിച്ചാൽ ആരോഗ്യമുള്ള കുഞ്ഞ് ഉറപ്പ്!

വെള്ളി, 7 ഡിസം‌ബര്‍ 2018 (15:24 IST)
ആരോഗ്യവും സൗന്ദര്യവും ബുദ്ധിയും ശക്തിയും എല്ലാം ഒത്തിണങ്ങിയുള്ള ഒരു കുഞ്ഞിനായാണ് എല്ലാവരും സ്വപ്‌നം കാണുന്നത്. എന്നാൽ ഇതിന് ശ്രദ്ധിക്കേണ്ടത് സ്‌ത്രീയാണോ പുരുഷനാണോ? കുഞ്ഞുണ്ടാകാൻ രണ്ടുപേരും ശ്രമിക്കണം. 
 
പൊതുവേ നല്ല കുഞ്ഞിനായി അമ്മ കൂടുതല്‍ കരുതലുകളും മുന്നൊരുക്കങ്ങളും നടത്തണമൈന്നാണ് പലരും പറയുക. എന്നാല്‍ ഇത് ഇതു പോലെ തന്നെ അച്ഛന്റെ കാര്യത്തിലും ബാധകമാണ്. 
 
 ആരോഗ്യമുള്ള കുഞ്ഞിനായി, ബുദ്ധിയുള്ള കുഞ്ഞിനായി, ഗര്‍ഭധാരണം നടക്കുന്നതിനായി പുരുഷന്റെ ബീജാരോഗ്യവും ഏറെ പ്രധാനമാണ്. ബീജത്തിന്റെ എണ്ണത്തിനൊപ്പം ആരോഗ്യം കൂടി പ്രധാനമാണ്, ഗര്‍ഭധാരണം നടക്കാന്‍.
 
ചില ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെയാണ് കുഞ്ഞിന്റെ ആരോഗ്യത്തിന് അവരും കാരണമാകുന്നത്. പുരുഷന്റെ ആരോഗ്യത്തിനും ബീജത്തിനും എല്ലാം ബദാം കഴിക്കുന്നത് വളരെ നല്ലതാണ്. 
 
മത്തങ്ങയുടെ കുരു, കക്കയിറച്ചി തുടങ്ങിയവയും പുരുഷന് ഗുണം നല്‍കുന്നവയാണ്. വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ അച്ഛന്‍ കഴിയ്ക്കുന്നത് കുഞ്ഞിനു രോഗപ്രതിരോധ ശേഷി നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇത് പുരുഷന്മാര്‍ ബന്ധപ്പെടുന്നതിനു മുന്‍പു കഴിയ്ക്കുന്നതും ഏറെ നല്ലതാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം സെക്സിലേർപ്പെടുന്നതിന് മുൻ‌പ് പുരുഷൻ ഈ ഭക്ഷണം കഴിച്ചാൽ !