കാമം ഉണർത്തും ഈ ഭക്ഷണങ്ങൾ!

കാമം ഉണർത്തും ഈ ഭക്ഷണങ്ങൾ!

ശനി, 22 ഡിസം‌ബര്‍ 2018 (15:31 IST)
ലൈംഗികതയും ആഹാരവും തമ്മിൽ വളരെ അടുത്ത ബന്ധമുണ്ട്. കഴിക്കുന്ന ആഹാരത്തെ അനുസരിച്ച് ലൈംഗികതയിലുള്ള താൽപ്പര്യവും മാറും. ഒരാളുടെ ലൈംഗിക ജീവിതം മെച്ചപ്പെടുത്താന്‍ ചില ഭക്ഷ്യ പദാര്‍ത്ഥങ്ങള്‍ക്ക് കഴിയും. എന്തിന് പറയുന്നു, കഴിക്കുന്ന ഭക്ഷണം ലൈംഗിക ബന്ധത്തോട് താൽപ്പര്യമില്ലാത്തവരെ അതിലേക്ക് ആകർഷിക്കുകകൂടി ചെയ്യും.
 
സവാള, മുട്ട തുടങ്ങിയ പ്രകൃതിജന്യമായ ഭക്ഷണങ്ങളില്‍ സഹജമായ ലൈംഗിക വീര്യം അടങ്ങിയിരിക്കുന്നു എന്നാണ് വിശ്വാസം. അതുപോലെ ലൈംഗിക അവയവങ്ങളോട് സാമ്യമുള്ള പ്രകൃതിജന്യ ഭക്‍ഷ്യപദാര്‍ത്ഥങ്ങള്‍ക്കും ലൈംഗിക താത്പര്യം ഉണര്‍ത്താനുള്ള ശേഷിയുണ്ടെന്ന് കരുതുന്നുണ്ട്. വാഴപ്പഴം, മുരിങ്ങക്ക എന്നിവ ഉദാഹരണം. 
 
ചുവന്ന സ്ട്രോബറി, മുന്തിരി, അണ്ടിപ്പരിപ്പ്, പഴച്ചാറ്, ഐസ്ക്രീം, ചോക്ലേറ്റ് എന്നിങ്ങനെ ഒട്ടേറെ ഭക്ഷ്യ വസ്തുക്കള്‍ ലൈംഗിക താത്പര്യം വര്‍ദ്ധിപ്പിക്കുന്നു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം വ്യായാമത്തിനിടെ വെള്ളം കുടിക്കേണ്ടത് എപ്പോള്‍ ?