കാമം ഉണർത്തും, ഇണയെ കൊതിപ്പിക്കും; 10 ആഹാര വസ്തുക്കൾ ഇതാണ്

ചൊവ്വ, 18 ഡിസം‌ബര്‍ 2018 (15:41 IST)
ആഹാരവും ലൈംഗികതയും തമ്മിലുള്ള ബന്ധം വളരെ മുമ്പേ അറിവുള്ളതാണ്. ലൈംഗിക കേളികൾക്ക് പങ്കാളികളെ പരസ്പരം ഉത്തേജിതാരാക്കാൻ ചില ആഹാരവസ്തുക്കൾക്ക് കഴിയും. അത്തരത്തിൽ കാമം ഉണർത്താൻ പങ്കാളിയെ കൊതിപ്പിക്കുന്ന 10 ആഹാരവസ്തുക്കൾ ഏതെല്ലാമാണെന്ന് നോക്കാം.
 
ഇണയെ കൊതിപ്പിക്കുന്ന ഇടിവെട്ട് മീന്‍ കറിയോ രസമൂറുന്ന രസഗുളയോ മുതല്‍ മത്ത് പിടിപ്പിക്കുന്ന പഴച്ചാറോ എല്ലാം ലൈംഗിക ജീവിതത്തില്‍ പ്രധാന പങ്ക് വഹിക്കുന്നു. ഇത്തരം ഭക്ഷണ പദാർത്ഥങ്ങൾ ഒരാളുടെ ലൈംഗിക ദാഹം വര്‍ദ്ധിപ്പിക്കുകയും മെച്ചപ്പെട്ട ലൈംഗിക ബന്ധം ഉറപ്പാക്കുകയും ചെയ്യുന്നു.  
 
സവാള, മുട്ട തുടങ്ങിയ പ്രകൃതിജന്യമായ ഭക്ഷണങ്ങളില്‍ സഹജമായ ലൈംഗിക വീര്യം അടങ്ങിയിരിക്കുന്നു എന്നാണ് വിശ്വാസം. ലൈംഗിക അവയവങ്ങളോട് സാമ്യമുള്ള ഭക്ഷണപദാർത്ഥങ്ങളും ഗുണം ചെയ്യും. വാഴപ്പഴം, മുരിങ്ങക്ക എന്നിവ ഉദാഹരണം. 
 
ചാറ് ഏറെയുള്ള ചുവന്ന സ്ട്രോബറി, പതയുന്ന ക്രീം, കറുത്ത ചോക്ലേറ്റ്, അണ്ടിപ്പരിപ്പ് എന്നിവയെല്ലാം സെക്സുമായി അറിഞ്ഞോ അറിയാതെയോ ബന്ധപ്പെട്ട് കിടക്കുന്ന ഭക്‍ഷ്യ വസ്തുക്കളാണ്. ഭാര്യയായാലും ഭര്‍ത്താവായാലും കൊതിക്കുന്ന, ഇഷ്ടപ്പെടുന്ന ഭക്ഷണം കഴിക്കുമ്പോള്‍ അവർ അറിയാതെ അവരുടെ ഉള്ളിൽ ലൈംഗികമായ താൽപ്പര്യം ഉടലെടുക്കുന്നു.   

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം കയ്‌പ്പുള്ള നെല്ലിക്ക ചവച്ച് കഴിക്കണം, ഗുണങ്ങൾ ഏറെയാണ്!