ഏത് പ്രായത്തിലും സെക്സ് ആകാം, എന്നാൽ അവൾ ‘ഉണരുന്നത്’ ഈ പ്രായത്തിൽ!

തിങ്കള്‍, 8 ഒക്‌ടോബര്‍ 2018 (17:36 IST)
പല ആഗ്രഹങ്ങളും ഉള്ളിലൊതുക്കി ജീവിക്കുന്നവരാണ് സ്ത്രീകൾ. അതിലൊന്നാണ് ലൈംഗികത. ഓരോ പ്രായത്തിലും തന്റെ പുരുഷനില്‍ നിന്ന് അവര്‍ ആഗ്രഹിക്കുന്ന പല കാര്യങ്ങളുമുണ്ട്. ഇരുപത് വയസ്സിലുള്ള ലൈംഗിക ആഗ്രഹങ്ങളായിരിക്കില്ല ഒരിക്കലും മുപ്പതിലെത്തിയ ഒരു സ്ത്രീയ്ക്കുണ്ടാവുക‌. ഓരോ പ്രായത്തിനനുസരിച്ചും അവരുടെ ആഗ്രഹങ്ങള്‍ക്കും മാറ്റമുണ്ടായിരിക്കും. 
 
എന്നാല്‍ ഈ ഇഷ്ടങ്ങളെല്ലാം അറിയാന്‍ ശ്രമിക്കേണ്ടതും അതിനനുസരിച്ച പെരുമാറേണ്ടതും അവരുടെ പങ്കാളിയുടെ കടമയാണെന്ന കാര്യത്തില്‍ സംശയമില്ല. ചിലപ്പോഴൊന്നും സ്ത്രീകളുടെ ഈ ആഗ്രഹങ്ങളും ഇഷ്ടങ്ങളും പങ്കാളി മനസ്സിലാക്കാറില്ല. അങ്ങനെ വരുമ്പോൾ ജീവിതം പോക പോകെ ബുദ്ധിമുട്ടിലേക്കും വിരസതയിലേക്കും നീങ്ങും.
 
എന്തിനേയും അറിയാനും അനുഭവിക്കാനുമുള്ള മനസ്സായിരിയ്ക്കും ഇരുപതുകളില്‍ ഒരു സ്ത്രീക്കുണ്ടായിരിക്കുക. പുരുഷന്മാരെപ്പോലെ പെട്ടെന്ന് സെക്‌സിലേക്ക് കടക്കാന്‍ സ്ത്രീകള്‍ ആഗ്രഹിക്കുകയില്ല. അതിനായി അവരെ സജ്ജമാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. 
 
പങ്കാളിയില്‍ നിന്നുള്ള ആലിംഗനങ്ങളും ചുംബനങ്ങളുമാണ് സെക്‌സിനേക്കാള്‍ കൂടുതലായി സ്ത്രീകള്‍ ആഗ്രഹിക്കുന്നത്. ഇത് അവരിലെ അപരിചിതത്വവും നാണവുമെല്ലാം മാറാന്‍ സഹായിക്കുകയും ചെയ്യും.   
 
മുപ്പതുകളില്‍ എത്തിയ ഒരു സ്ത്രീയ്ക്ക് അപരിചത്വത്തിന്റേതായ ഒരു പ്രശ്‌നങ്ങളും ഉണ്ടാകില്ല. വീട്ടമ്മയാണെങ്കില്‍ പോലും ശൃംഗാരത്തോടു കൂടിയുള്ള പങ്കാളിയുടെ സാന്നിധ്യം അവള്‍ ആഗ്രഹിക്കും. എപ്പോഴും പുതുമ കൊണ്ടു വരുന്നതിനായി വ്യത്യസ്തമായ പൊസിഷനുകള്‍ ഈ പ്രായത്തില്‍ പരീക്ഷിക്കാവുന്നതാണ്. 
 
പ്രസവം കഴിയുന്നതോടെ പല സ്ത്രീകള്‍ക്ക് അവരുടെ ആകാരഭംഗി നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. എന്നിരുന്നാലും ഒരിക്കലും അക്കാര്യം പറഞ്ഞ് അവരെ അവഗണിക്കാന്‍ പാടില്ല. നാല്‍പ്പതുകളിലാണ് സ്ത്രീ ലൈംഗികത അതിന്റെ പാരമ്യത്തിലെത്തുന്നത്. 
 
ആര്‍ത്തവ വിരാമത്തിന്റെ കാലഘട്ടമാണ് അമ്പതുകള്‍. എന്നാല്‍ ഈ പ്രായവും ചിലപ്പോള്‍ ചില സ്ത്രീകളില്‍ ലൈംഗിക താല്‍പ്പര്യം കൂട്ടുന്ന കാലഘട്ടമാണ്. സ്ത്രീകള്‍ക്ക് പ്രായമാകുന്തോറും ഉത്തേജനം ലഭിക്കുന്നതിന് കൂടുതല്‍ സമയമെടുക്കും. അതനുസരിച്ചുള്ള പങ്കാളിയുടെ പിന്തുണയാണ് ഇവര്‍ ആഗ്രഹിക്കുക. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം അർദ്ധരാത്രിയിൽ ബിരിയാണി കഴിച്ചാൽ എന്താ കുഴപ്പം?