ലെസ്‌ബിയന്‍ ബന്ധം പുലര്‍ത്തുന്ന സ്‌ത്രീകള്‍ ശ്രദ്ധിക്കുക; ഈ രോഗങ്ങള്‍ ഒപ്പമുണ്ട് - റിപ്പോര്‍ട്ട്

ലെസ്‌ബിയന്‍ ബന്ധം പുലര്‍ത്തുന്ന സ്‌ത്രീകള്‍ ശ്രദ്ധിക്കുക; ഈ രോഗങ്ങള്‍ ഒപ്പമുണ്ട് - റിപ്പോര്‍ട്ട്

ചൊവ്വ, 20 നവം‌ബര്‍ 2018 (13:11 IST)
ലൈംഗിക അച്ചടക്കമില്ലായ്മയും അരക്ഷിതമായ ജീവിതശൈലിയുമാണ് ലെസ്‌ബിയന്‍ പങ്കാളികള്‍ എന്നും പുലര്‍ത്തുന്നത്. സ്ത്രീകൾ തമ്മിലുള്ള സ്വവർഗാനുരാഗത്തെ ‘ലെസ്ബിയൻ’ എന്നും പുരുഷന്മാർ തമ്മിലുള്ളതിനെ ‘ഗേ’ എന്നുമാണ് വിശേഷിക്കപ്പെടുന്നത്.

പലതരത്തിലുള്ള രോഗങ്ങള്‍ക്ക് ചികിത്സ തേടുന്നവരാണ് ലെസ്ബിയന്‍ ദമ്പതികള്‍. പുരുഷന്മാരെ അപേക്ഷിച്ച് ഇവരില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ കൂടുതലാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. സ്‌തനത്തിലും ഗർഭാശയത്തിലും കാന്‍സര്‍ അടക്കമുള്ള രോഗങ്ങള്‍ക്ക് ഇവര്‍ അടിമപ്പെടാറുണ്ട്.

മാനസികസമ്മര്‍ദ്ദം കൂടുതലായി അനുഭവിക്കുന്നവരായതിനാല്‍ അമിത ഉത്കണ്ഠ, വിഷാദം, പ്രമേഹം, ഹൃദയാഘാതം എന്നിവ ലെസ്ബിയന്‍ ബന്ധം പുലര്‍ത്തുന്നവരില്‍ കൂടുതലായി കാണപ്പെടുന്നുണ്ടെന്നാണ് കൊളംബിയ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് നഴ്‌സിംഗിലെ വിദഗ്ദര്‍ വ്യക്തമാക്കുന്നത്.

ബൈസെക്ഷ്വലോ ലെസ്ബിയനോ ആയ സ്ത്രീകള്‍ക്ക് ഹെട്രോസെക്ഷ്വലിറ്റിയുള്ള സ്ത്രീകളെ അപേക്ഷിച്ച് പ്രമേഹസാധ്യത 60 ശതമാനം കൂടുതലാകും. വിഷാദത്തിനുള്ള സാധ്യത ഇവരില്‍ 40 ശതമാനം കൂടുതലാണ്. കൂടാതെ ഉത്കണ്ഠയ്ക്കുള്ള സാധ്യത 30 ശതമാനത്തോളം കൂടുതലാണെന്നും ഗവേഷകര്‍ പറയുന്നു.

ലെസ്‌ബിയന്‍ ബന്ധം തുടരുന്ന സ്‌ത്രീകള്‍ ഓറൽ സെക്‌സില്‍ കൂടുതല്‍ ശ്രദ്ധ കാണിക്കുന്നതിനാല്‍ തൊണ്ടയിൽ ഗോണേറിയ അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. മൂത്രനാളത്തിൽ പുകച്ചിൽ, ക്ലമിഡിയ അണുബാധ തുടങ്ങിയവയും ഉണ്ടാകും. മാനസികാരോഗ്യപ്രശ്‌നങ്ങള്‍ രൂക്ഷമായിട്ടാണ് ഇക്കൂട്ടരില്‍ കാണുന്നത്.

മാനസിക പിരിമുറുക്കം അകറ്റാന്‍ മയക്കുമരുന്ന്, മദ്യം, പുകവലി എന്നീ മാര്‍ഗങ്ങളിലേക്കും തിരിയുന്ന സ്‌ത്രീകളുണ്ട്. സ്വവർഗാനുരാഗികളിൽ നടത്തിയ ഒരു പഠനം വ്യക്തമാക്കുന്നത് ഇവരിൽ 75% പേരും ദീർഘകാലം നീണ്ടുനിൽക്കുന്ന വിഷാദരോഗവും മറ്റ് പ്രശ്നങ്ങളും മൂലം ബുദ്ധിമുട്ടുന്നവരാണെന്നാണ്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം അവൾ നല്ല മൂഡിലാണ്, പക്ഷേ എല്ലാം തകർക്കാൻ നിങ്ങളുടെ ആ സ്വഭാവത്തിന് കഴിയും!